SEARCH


Ucha Bali Theyyam - ഉച്ച ബലി തെയ്യം

Ucha Bali Theyyam - ഉച്ച ബലി തെയ്യം
തെയ്യം ഐതീഹ്യം/THEYYAM LEGEND


Ucha Bali Theyyam - ഉച്ച ബലി തെയ്യം

പഴയ കാലത്ത് പ്രഭു കുടുംബങ്ങളിലും പ്രബല തറവാടുകളിലും കർക്കിടക മാസത്തിൽ നടത്തിവന്നിരുന്ന ദുർദേവതാ നിവാരണ കർമ്മമായിരുന്നു കണ്ണേറ് പാട്ട്. അപൂർവ്വം ചില തറവാട്ടു കാവുകളിൽ തെയ്യാട്ടത്തിനു മുന്നോടിയായി ഈ കണ്ണേറ് പാട്ടു നടക്കാറുണ്ട്. തറവാടിനു ബാധിച്ച നാവേറും കണ്ണേറും കൊട്ടിപ്പാടി ഒഴിപ്പിച്ചു കഴിഞ്ഞാൽ ഉച്ചനേരത്ത് തെയ്യമിറങ്ങും: ഉച്ചനേരത്ത് കൈത്തണ്ടയിൽ എഴുത്താണി കുത്തി ചോര ഒഴുകുന്നത് കൊണ്ട് തെയ്യത്തെ ഉച്ചബലിത്തെയ്യം എന്നു വിളിക്കുന്നു.

കാരമേൽ വെള്ളോറ തറവാട് ദേവസ്ഥാനത്തും ചുവറ്റ വലിയവീട് തറവാട് പണയകാട്ട് ഭഗവതി കാവിലും ഈ തെയ്യം കെട്ടിയാടാറുണ്ട്.

ഈ തെയ്യത്തെ / കാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ ഞങ്ങക്ക് അയച്ചു തരികയാണെകിൽ ഇവിടെ ചേർക്കുന്നതായിരിക്കും

വിശ്വാസപരമായ ഐതീഹ്യത്തോടപ്പം ഓരോ തെയ്യങ്ങൾക്കും അവയുടെ ആരംഭകാലം മുതൽ പിന്നീട് പല കാവുകളിലും തറവാടുകളിലും എത്തിയതുമായി നിരവധി വിവരണങ്ങൾ ഉണ്ടാകാം, വരും തലമുറക്ക് ഉപയോഗപ്പെടും വിധം ഇവയെ വസ്തുതാപരമായി രേഖപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.

www.theyyamritual.com





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848